പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് അട്ടാരി അതിര്‍ത്തിയിലെ ബീറ്റിങ് റിട്രീറ്റ് ചടങ്ങുകളില്‍ മാറ്റം വരുത്താന്‍ തീരുമാനം. അട്ടാരി, ഹുസൈനിവാല, സദ്കി എന്നിവിടങ്ങളില്‍ നടക്കുന്ന ചടങ്ങിലാണ് മാറ്റം വരുത്തുക. ചടങ്ങിനിടെ ഗേറ്റുകള്‍ അടച്ചിടാനും ഗാര്‍ഡ് കമാന്‍ഡര്‍മാര്‍ തമ്മിലുള്ള പ്രതീകാത്മക ഹസ്തദാനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും തീരുമാനമായിട്ടുണ്ട്.
അതേസമയം അബദ്ധത്തില്‍ അതിര്‍ത്തി മുറിച്ച് കടന്ന ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാകിസ്ഥാന്‍. ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ പി കെ സിംഗ് ആണ് പാകിസ്ഥാന്റെ കസ്റ്റഡിയിലായത്. പഞ്ചാബ് അതിര്‍ത്തിയിലാണ് സംഭവം. അന്താരാഷ്ട്ര അതിര്‍ത്തി കടന്നതിനാണ് ജവാനെ പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍. ജവാന്റെ മോചനത്തിനായി ഇരുസേനകളും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.