വളവിൽ വെച്ച് നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ ബസ് ഡ്രൈവറെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബസിലുണ്ടായിരുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. കനത്ത മൂടൽ മഞ്ഞിനെ തുടര്‍ന്ന് ബസ് തെന്നിമാറിയതാണ് അപകടകാരണമെന്നാണ് വിവരം.
Local News Idukki:ഇടുക്കി പുള്ളിക്കാനത്ത് കോളേജ് ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് പരിക്ക്
24 ഏപ്രിൽ
ഇടുക്കി തൊടുപുഴ പുള്ളിക്കാനത്ത് കോളേജ് ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് പരിക്ക്. ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. വാഗമൺ ഡിസി കോളേജിന്‍റെ ബസ് ആണ് മറിഞ്ഞത്. കോജേളിന് തൊട്ടു മുമ്പിലെ വളവിൽ വെച്ചാണ് അപകടം ഉണ്ടായത്.
Kerala news11