kerala news update:വാഴൂർ പുണ്യം ട്രസ്റ്റിന്റെ കീഴിലുള്ള വാനപ്രസ്ഥ കേന്ദ്രത്തിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം 28-ാം തീയതി

Hot Widget

Type Here to Get Search Results !

kerala news update:വാഴൂർ പുണ്യം ട്രസ്റ്റിന്റെ കീഴിലുള്ള വാനപ്രസ്ഥ കേന്ദ്രത്തിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം 28-ാം തീയതി

 വാഴൂർ:  തീർത്ഥപാദപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പുണ്യം ട്രസ്റ്റിന്റെ കീഴിലുള്ള വാനപ്രസ്ഥ കേന്ദ്രത്തിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ഏപ്രിൽ 28-ാം തീയതി കേരള  ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവഹിക്കും.  

സ്വാഗതസംഘം ചെയർമാൻ ജി രാമൻ നായർ അദ്ധ്യക്ഷത വഹിക്കും.  ബ്രഹ്മശ്രീ ഗരുഡ ധ്വജാനന്ദ തീർത്ഥ പാദസ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തും.  മാതൃസമിതിയുടെ യോഗ, കൗൺസിലിംഗ് കേന്ദ്ര ഉദ്ഘാടനം പ്രീതി നടേശനും, പുണ്യം ഭവന ദാന പദ്ധതി രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സംഘചാലക്  പ്രൊഫ. എം എസ് രമേശനും നിർവഹിക്കും. ഡോ. എൻ ജയരാജ് ആശംസകൾ അർപ്പിക്കും.  

രാഷ്ട്രീയ സ്വയംസേവക സംഘം മാനനീയ വിഭാഗം പി പി ഗോപി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തോമസ് വെട്ടുവേലി, എൻഎസ്എസ് ഡയറക്ടർ  ബോർഡ് അംഗം അഡ്വ. എം എസ് മോഹനൻ, എസ്എൻഡിപി യോഗം ചങ്ങനാശ്ശേരി യൂണിയൻ പ്രസിഡണ്ട് ഗിരീഷ് കോനാട്ട്,  കേരള വിശ്വകർമ്മ സഭ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് കെ കെ ഹരി, കെ പി എം എസ് സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി എൻ കെ റെജി,  കൊച്ചിൻ എസ്പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ ജി ചന്ദ്രശേഖര പിള്ള, ഗ്രാമപഞ്ചായത്ത് അംഗം പ്രൊഫ. പുഷ്കല ദേവി, റബർ ബോർഡ് എക്സിക്യൂട്ടീവ് മെമ്പർ എൻ ഹരി, റബർ ബോർഡ് എക്സിക്യൂട്ടീവ് മെമ്പർ പി രവീന്ദ്രൻ പുന്നാം പറമ്പിൽ, റിട്ടയേർഡ് ജഡ്ജ് കൺസ്യൂമർ കോർട്ട് അഡ്വ. പി സതീഷ് ചന്ദ്രൻ നായർ,  

പണ്ഡിതർ വിളക്കിത്തല നായർ സഭ സംസ്ഥാന പ്രസിഡൻറ് വി.എൻ അനിൽകുമാർ, കേരള വെളുത്തേടത്ത് നായർ സമാജം ജില്ലാ സെക്രട്ടറി ഇ എസ് രാധാകൃഷ്ണൻ, വിശ്വകർമ്മ നവോത്ഥാൻ ഫൗണ്ടേഷൻ കേന്ദ്രകമ്മിറ്റി അംഗം വി രാജേന്ദ്രൻ, ആർക്കിടെക് ആർ രഞ്ജിത്ത് ചേന്നംകുളം  തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

Top Post Ad

 


Subscribe To WhatsApp