kottayam news update: തരിശുനിലത്തിൽ "രക്തശാലിയ്ക്ക് " നൂറു മേനി

Hot Widget

Type Here to Get Search Results !

kottayam news update: തരിശുനിലത്തിൽ "രക്തശാലിയ്ക്ക് " നൂറു മേനി

എലിക്കുളം: മല്ലികശ്ശേരിയിൽകാൽനൂറ്റാണ്ടിലേറെക്കാലമായി തരിശുകിടന്ന ആറേക്കർ ഇടയ്ക്കാട്ട് & കോക്കാട്ട് പാടശേഖരത്തിൽ ഔഷധ ഗുണമുള്ളതും അത്യപൂർവ്വമായതുമായ "രക്തശാലി " ഇനം നെല്ലിനിത് നൂറുമേനി വിളവ്. മാത്യു കോക്കാട്ട് തോമസ് , ജോജോ ഇടയ്ക്കാട്ട് എന്നിവരുടെ നേതൃത്വത്തിൽ പൊന്നൊഴുകും തോട് ഡെവലപ്മെൻ്റ് സൊസൈറ്റിയാണ് ഔഷധ നെല്ലിനം പാടത്തെത്തിച്ചത്. കോട്ടയം ജില്ലാ പ്രിൻസിപ്പൻ കൃഷി ഓഫീസർ ജോ ജോസ്, പൈക ജ്യോതി പബ്ലിക് സ്കൂൾ ഗ്രീൻ ആർമി കേഡറ്റുകളുടെ കൊയ്ത്തുപാട്ടുകളുടെ അകമ്പടിയോടെ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട്  അദ്ധ്യക്ഷനായി. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡൻ്റ് പ്രൊഫ. എം.കെ. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണവും കൃഷി അസി. ഡയറക്ടർ ഡോ: ലെൻസി തോമസ് പദ്ധതി വിശദീകരണവും

നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സൂര്യാമോൾ പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട്ട്, കൃഷി ഓഫീസർ കെ പ്രവീൺ, അസി: കൃഷി ഓഫീസർ എ. ജെ. അലക്സ് റോയ് എന്നിവർ നേതൃത്വം നൽകി. ബ്ലോക്ക് പഞ്ചായത്തംഗം ബെറ്റി റോയ്, പഞ്ചായത്തംഗങ്ങളായ ആശാമോൾ, സെൽവി വിത്സൻ, ദീപാ ശ്രീജേഷ്, ജ്യോതി പബ്ലിക് സ്കൂൾ

പ്രിൻസിപ്പൽ ലിസറ്റ് കണിവേലിൽ, കാപ്പുകയം പാടശേഖര സമിതി കൺവീനർ ജസ്റ്റിൻ മണ്ഡപത്തിൽ, കെ.കെ. വാസു, മനോജ് കരിമുണ്ടയിൽ തുടങ്ങിയവർ സംസാരിച്ചു.

Top Post Ad

 


Subscribe To WhatsApp