kottayam news update: കാഞ്ഞിരപ്പള്ളി മണിമല കുളത്തൂര്‍മൂഴി കര്‍ഷക സൗഹൃദ ലിങ്ക് റോഡിന് 85.81 കോടി രൂപയുടെ ടെണ്ടറായി - ഡോ.എന്‍.ജയരാജ്

Hot Widget

Type Here to Get Search Results !

kottayam news update: കാഞ്ഞിരപ്പള്ളി മണിമല കുളത്തൂര്‍മൂഴി കര്‍ഷക സൗഹൃദ ലിങ്ക് റോഡിന് 85.81 കോടി രൂപയുടെ ടെണ്ടറായി - ഡോ.എന്‍.ജയരാജ്

 ഈരാറ്റുപേട്ട, ഹൈറേഞ്ച് മേഖലകളില്‍ നിന്ന് ഏറ്റവും ചുരുങ്ങിയ ദൂരത്തില്‍ തിരുവനന്തപുരം റൂട്ടിലേക്ക് എത്താവുന്ന തരത്തിലുള്ള പദ്ധതി

കാഞ്ഞിരപ്പള്ളി മണിമല കുളത്തൂര്‍മൂഴി കര്‍ഷക സൗഹൃദ ലിങ്ക് റോഡിന് 85.81 കോടി രൂപയുടെ ടെണ്ടറായതായി ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. കാഞ്ഞിരപ്പള്ളി മുതല്‍ മണ്ണനാനി വരെയുള്ള 6.862 കിലോമീറ്റര്‍ ഭാഗവും മണിമല മുതല്‍ കുളത്തൂര്‍ മൂഴി വരെയുള്ള 11.5 കിലോമീറ്റര്‍ ഭാഗവും  ചേര്‍ന്നുള്ള 18.362 കിലോമീറ്ററാണ് നവീകരണത്തിന് ഡി പി ആര്‍ തയാറാക്കിയിരിക്കുന്നത്. പ്രസ്തുത ഭാഗത്തിന് മധ്യത്തിലായി വരുന്ന മണ്ണനാനി മുതല്‍ മണിമല വരെയുള്ള ഭാഗം പുനലൂര്‍ മൂവാറ്റുപുഴ റോഡിന്റെ ഭാഗമായി നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. 

നിലവിലെ റോഡിന്റെ വീതി 8 മീറ്റര്‍ എന്നത് 10 മീറ്റര്‍ വീതിയാക്കി വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ സ്ഥലം സങ്കീര്‍ണമായ സ്ഥലമേറ്റെടുക്കല്‍ നടപടികളിലേക്ക് പോകാതെ സൗജന്യമായി വിട്ടുതരാന്‍ വസ്തു ഉടമകള്‍ തയാറായത് പദ്ധതി വേഗം യാഥാര്‍ത്ഥ്യമാക്കുന്നതിന് സഹായകമായി. നിലവിലെ റോഡ് സെന്റര്‍ലൈന്‍ നിലനിര്‍ത്തി പരമാവധി വളവുകള്‍ നിവര്‍ത്തി ആധുനിക നിലവാരത്തിലാണ് നിര്‍മ്മാണം. രണ്ടു വശങ്ങളിലും ഫുട്പാത്ത്, വാട്ടര്‍ അതോറിറ്റി, കെ എസ് ഇ ബി, ടെലിഫോണ്‍സ് എന്നിവയുടെ യുട്ടിലിറ്റി സൗകര്യവും മറ്റ് ആധുനിക റോഡ് സുരക്ഷാ സാമഗ്രികളും ഉള്‍പ്പെടുത്തും.

 കേരളാ റോഡ് ഫണ്ട് ബോര്‍ഡിനാണ് നിര്‍മ്മാണ ചുമതല. പദ്ധതിയുടെ ആരംഭത്തില്‍ ട്രാഫിക് സാന്ദ്രതാ പഠനം നടത്തിയതില്‍ നിന്ന് ഇപ്പോള്‍ മാറ്റം വന്നത് കൂടി പരിഗണിച്ച് നാറ്റ്പാക്ക് വീണ്ടും പഠനറിപ്പോര്‍ട്ട് തയാറാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഡിസൈന്‍ തയാറാക്കിയിരിക്കുന്നത്. വിവിധ ഏജന്‍സികളുടെ പഠനം വൈകിയത് ഡി പി ആര്‍ തയാറാക്കുന്നതിന് കാലതാമസം നേരിട്ടു. 

ശബരിമല തീര്‍ത്ഥാടനകാലത്ത് വളരെ പ്രധാനമായി ഉപയോഗിക്കുന്ന ഈ റോഡിന്റെ അടിയന്തര അറ്റകുറ്റപ്പണിക്കായി ഈ തുകയ്ക്ക് പുറമെ 50 ലക്ഷം രൂപ മുന്‍പേ അനുവദിക്കുകയും അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.

Top Post Ad

 


Subscribe To WhatsApp