ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
ലക്നൗ : സമാജ് വാദി പാർട്ടി കേരളാ അദ്ധ്യക്ഷൻ ഡോ.സജി പോത്തൻ തോമസ് സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു .ആർക്കും കാര്യമായ പരിക്കുകളില്ല .
സംസ്ഥാന ട്രഷറർ റോയ് ചെമ്മനം ,റഷീദ് വിളയൂർ ,നിഖിൽ ഫ്രാൻസിസ് എന്നിവരും വാഹനത്തിലുണ്ടായിരുന്നു.ഇന്ന് രാവിലെപാർട്ടിഹെഡ് കോട്ടേഴ്സിൽ ദേശീയ അ ദ്ധ്യക്ഷനെ കണ്ട ശേഷം മടങ്ങുകയായിരുന്നനേതാക്കൾ ഗോസി മണ്ഡലം സ്ഥാനാർത്ഥിയും പാർട്ടിദേശീയ സെക്രട്ടറിയുമായ രാജീവ് റായിയെ സന്ദർശിക്കുന്നതിനായി പോകുന്നവഴിയിലാണ് അപകടം സംഭവിച്ചത്.
അമിത വേഗതയിലെത്തിയ വാഹനം നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു.വാഹനത്തിൽ നിന്ന് ഇറങ്ങാൻ പറ്റാത്ത വിധം തകരാറിലായ വാഹനത്തിൽ നിന്ന് പോലീസും ,മറ്റ്വാഹനങ്ങളിൽ വന്ന യാത്രക്കാരും ചേർന്ന് എല്ലാവരെയും പുറത്തിറക്കുകയായിരുന്നു.ആർക്കും കാര്യമായ പരിക്കുകളില്ല .യാത്ര മാറ്റി വെച്ച നേതാക്കൾ താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങി.