![]() |
ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
സമജ് വാദി പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷന് കേരളത്തിൻറെ ആദരം
സമജ് വാദി പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനും ഉത്തർപ്രദേശ് പ്രതിപക്ഷ നേതാവും ഇന്ത്യ മുന്നണിയുടെ പ്രമുഖ നേതാവുമായ അഖിലേഷ് യാദവിന് കേരള സമാജവാദി പാർട്ടിയുടെ ആദരം. ലക്നോവിൽ സംഘടിപ്പിച്ച പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ കേരള എസ്പി സംസ്ഥാന അധ്യക്ഷൻ ഡോ. സജി പോത്തൻ തോമസിന്റെ നേതൃത്വത്തിൽ ആദരം നൽകുകയുണ്ടായി. അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ സമാജ് വാദി പാർട്ടിക്കും ഇന്ത്യ മുന്നണിക്ക് ഉത്തർപ്രദേശിൽ ഉണ്ടായ തകർപ്പൻ വിജയത്തെ തുടർന്ന് പ്രത്യേകം വിളിച്ചുകൂട്ടിയ പാർട്ടി പ്രവർത്തകരുടെ യോഗത്തിലാണ് കേരളത്തിൻറെ ആദരം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയത്.
യോഗത്തിൽ കേരളത്തിൽ നിന്നുള്ള ദേശീയ സെക്രട്ടറി ആർ എസ് പ്രബാദ്, സംസ്ഥാന വൈസ് പ്രസിഡൻറ് പന്തളം മോഹൻദാസ്, ജനറൽ സെക്രട്ടറി റഷീദ് വിളയൂർ, ട്രഷറർ റോയ് ചെമ്മനം ,ദേശീയ യുവജനസഭാ സെക്രട്ടറി നിഖിൽ ഫാൻസ്, സംസ്ഥാന യുവജനസഭാ പ്രസിഡണ്ട് ഡോ: ഫ്രൽബിൻ റഹ്മാൻ, ഉത്തർപ്രദേശ് പാർട്ടി സംസ്ഥാന കമ്മിറ്റി ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു