കേരളത്തിന് കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍ അനുവദിക്കാന്‍ റെയില്‍വേ. ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നായ എറണാകുളം ബെംഗളുരു പാതയില്‍ പുത്തന്‍ വന്ദേഭാരത് സര്‍വീസ് ആരംഭിക്കാന്‍ സാധ്യതയുണ്ട്. ഇതിന് പുറമെ ഗോവ മംഗളുരു സര്‍വീസ് കോഴിക്കോട്ടിലേക്ക് നീട്ടനും സാധ്യതകളുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇക്കര്യത്തില്‍ ഔദ്യോഗികമായ പ്രതികരണമൊന്നും ലഭിച്ചിട്ടില്ല.
കേരളത്തിന് മൂന്നാമതൊരു വന്ദേഭാരത് കൂടി ഉടനെ ലഭ്യമാക്കുമെന്ന് അടുത്തിടെ കെ രാഘവന്‍ എം പിയോട് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. എന്നാല്‍ ഇത് ഗോവ മംഗളുരു വന്ദേഭാരത് കോഴിക്കോട്ടിലേക്ക് നീട്ടുന്നത് ആയിരിക്കുമെന്നാണ് കരുതിയിരുന്നത്. ഇതിനിടെ കൊയമ്പത്തൂര്‍ ബംഗളുരു വന്ദേഭാരത് സര്‍വീസ് കേരളത്തിലേക്ക് നീട്ടണമെന്നും അവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു.