pathanamthitta news update: ഓണം സ്പെഷ്യല്‍ ഡ്രൈവ്: ഓഗസ്റ്റ് അഞ്ച് മുതല്‍ സെപ്റ്റംബര്‍ 12 വരെ ജാഗ്രതാ ദിനങ്ങള്‍

Hot Widget

Type Here to Get Search Results !

pathanamthitta news update: ഓണം സ്പെഷ്യല്‍ ഡ്രൈവ്: ഓഗസ്റ്റ് അഞ്ച് മുതല്‍ സെപ്റ്റംബര്‍ 12 വരെ ജാഗ്രതാ ദിനങ്ങള്‍

 

ഓണക്കാലത്ത് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉല്‍പ്പാദനവും, വിപണനവും കൂടാനുള്ള സാദ്ധ്യത കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയില്‍ എക്സൈസ് വകുപ്പ് ഓഗസ്റ്റ് അഞ്ച് മുതല്‍ സെപ്റ്റംബര്‍ 12 വരെ ജാഗ്രതാ ദിനങ്ങളായി പ്രഖ്യാപിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്സൈസ് കണ്‍ട്രോള്‍ റൂം തുറന്നു. ജില്ലയിലെ രണ്ട് ഓഫീസുകള്‍ കേന്ദ്രമാക്കി രണ്ട് സ്ട്രൈക്കിംഗ് ഫോഴ്സ് പ്രത്യേകമായി രൂപീകരിച്ചു. പരാതികളിലും, രഹസ്യവിവരങ്ങളിലും അടിയന്തിര നടപടി എടുക്കും. 

സംശയാസ്പദമായ സാഹചര്യങ്ങളില്‍ അടിയന്തിമായി ഇടപെടുന്നതിന് ഡെപ്യൂട്ടി  എക്സൈസ് കമ്മീഷണറുടെ പ്രത്യേക ഇന്റലിജന്‍സ് ടീമിനേയും സജ്ജമാക്കി. മദ്യം, മയക്കുമരുന്ന് എന്നിവയുടെ വിപണനം നിരീക്ഷിക്കുന്നതിനും, റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായി ഷാഡോ എക്സൈസ് ടീമിനെ നിയോഗിച്ചു. മദ്യ ഉല്പാദന വിപണനകേന്ദ്രങ്ങളിലും, വനപ്രദേശങ്ങളിലും പോലീസ്, ഫോറസ്റ്റ്, റവന്യൂ എന്നീ വകുപ്പുകളുമായി സഹകരിച്ച് സംയുക്ത റെയ്ഡുകള്‍ ആരംഭിച്ചു.

രാത്രികാലങ്ങളില്‍ വാഹനപരിശോധനകള്‍ കര്‍ശനമാക്കി. വാഹന പരിശോധനകള്‍ക്കായി പ്രത്യേക ടീമിനെ സജ്ജമാക്കി. ജില്ലയിലെ പ്രധാന പാതകളെല്ലാം തന്നെ എക്സൈസ് ഫോഴ്സിന്റെ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി.


സംശയാസ്പദമായ സാഹചര്യത്തിലുള്ള വാഹനങ്ങള്‍, കടകള്‍, തുറസായ സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവ കര്‍ശനമായും പരിശോധിക്കും. കള്ളുഷാപ്പുകള്‍, ബാറുകള്‍, മറ്റ് ലൈസന്‍സ് സ്ഥാപനങ്ങള്‍ എന്നിവ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കി പരിശോധനകള്‍ നടത്തി സാമ്പിളുകള്‍ എടുത്തുവരുന്നു. വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന പാന്‍മസാല, പാന്‍പരാഗ്, മറ്റ് ലഹരിവസ്തുക്കളുടെ വില്‍പ്പന കര്‍ശനമായി തടയുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കി.

 മദ്യമയക്കുമരുന്നുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ കണ്‍ട്രോള്‍ റൂം നമ്പരുകളില്‍ അറിയിക്കണമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍  വി.എ. പ്രദീപ് അറിയിച്ചു. ജില്ലാ കണ്‍ട്രോള്‍റൂം പത്തനംതിട്ട 04682222873, ടോള്‍ഫ്രീ നമ്പര്‍ 1055, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പത്തനംതിട്ട 9447178055, അസി. എക്സൈസ് കമ്മീഷണര്‍ പത്തനംതിട്ട 9496002863, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ സ്‌ക്വാഡ് പത്തനംതിട്ട 9400069473, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പത്തനംതിട്ട 9400069466, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അടൂര്‍ 9400069464, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റാന്നി 9400069468, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മല്ലപ്പള്ളി 9400069470, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ തിരുവല്ല 9400069472, എക്സൈസ് ഇന്‍സ്പെക്ടര്‍ എക്സൈസ് റേഞ്ച് ഓഫീസ് പത്തനംതിട്ട 9400069476,

 എക്സൈസ് ഇന്‍സ്പെക്ടര്‍ എക്സൈസ് റേഞ്ച് ഓഫീസ് കോന്നി 9400069477, എക്സൈസ് ഇന്‍സ്പെക്ടര്‍, എക്സൈസ് റേഞ്ച് ഓഫീസ് റാന്നി 9400069478, എക്സൈസ് ഇന്‍സ്പെക്ടര്‍ എക്സൈസ് റേഞ്ച് ഓഫീസ് ചിറ്റാര്‍ 9400069479, എക്സൈസ് റേഞ്ച് ഓഫീസ് അടൂര്‍ 9400069475, എക്സൈസ് ഇന്‍സ്പെക്ടര്‍ എക്സൈസ് റേഞ്ച് ഓഫീസ് മല്ലപ്പള്ളി 9400069480,എക്സൈസ് ഇന്‍സ്പെക്ടര്‍ എക്സൈസ് റേഞ്ച് ഓഫീസ് തിരുവല്ല 9400069481.

Top Post Ad

 


Subscribe To WhatsApp