തെരുവുനായ ശല്യം കാരണം സൈക്കിൽ സവാരി നിർത്തുന്നതായി ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്. രണ്ടു തവണ തെരുവു നായയുടെ കടിയിൽ നിന്ന് രക്ഷപ്പെട്ടെന്നും ഇനി റിസ്ക്കെടുക്കാനില്ലെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നമ്മുടെ നാട്ടിലെ തെരുവുനായ ശല്യം ഒരു പരിഷ്കൃത സമൂഹത്തിന് നാണക്കേടാണെന്ന് അദ്ദേഹം പറഞ്ഞു.
തെരുവുനായ ശല്യം കൊണ്ട് നഷ്ടമായത് വ്യായാമം മാത്രമല്ല ശുദ്ധ വായുവും പോകുന്ന വഴിയിലെ സാധാരണ മനുഷ്യരുമായുള്ള കുശലം പറച്ചിലും ഒക്കെയാണെന്നും ബിഷപ്പ് പറയുന്നു. അധികാരികൾ ഉണർന്ന് പ്രവർത്തിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.





