alappuzha update: കൃഷ്ണ തേജ ആലപ്പുഴ ജില്ല കളക്ടറായി ചുമതലയേറ്റു

Hot Widget

Type Here to Get Search Results !

alappuzha update: കൃഷ്ണ തേജ ആലപ്പുഴ ജില്ല കളക്ടറായി ചുമതലയേറ്റു




അനക്സ് തോമസ്  l ആലപ്പുഴ 


 ആലപ്പുഴ: ജില്ലയുടെ 55-ാമത്തെ കളക്ടറായി ശ്രീ. വി.ആര്‍. കൃഷ്ണ തേജ ചുതമലയേറ്റു. രാവിലെ പത്തിന് എത്തിയ അദ്ദേഹത്തെ ജില്ലാ വികസന കമ്മീഷണര്‍ കെ.എസ്. അ‌ഞ്ജു, എ.ഡി.എം. എസ്. സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. എ.ഡി.എ.മ്മില്‍ നിന്നാണ് ചുമതല ഏറ്റെടുത്തത്.ആഡ്രാ പ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ ശ്രീ. കൃഷ്ണ തേജ 2015 ഐ.എ.എസ്. ബാച്ചുകാരനാണ്. 2018ലെ മഹാ പ്രളയ സമയത്ത് ആലപ്പുഴ സബ് കളക്ടറായിരിക്കെ ഐ ആം ഫോര്‍ ആലപ്പി എന്ന പ്രളയാനന്തര പുനരധിവാസ പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കി.

കെ.ടി.ഡി.സി. മാനേജിംഗ് ഡയറക്ടര്‍, ടൂറിസം വകുപ്പ് ഡയറക്ടര്‍, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരവന്‍ കേരള, കെ.ടി.ഡി.സി.യുടെ മിഷന്‍ ഫേസ് ലിഫ്റ്റ് പദ്ധതികള്‍ അവതരിപ്പിക്കുകയും നിര്‍വഹണത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. 

പ്രകൃതിക്ഷോഭ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാകും ആദ്യ ഘട്ടത്തില്‍ മുന്‍ഗണന നല്‍കുകയെന്ന് അദ്ദേഹം പറഞ്ഞു. ഡപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവരുടെ യോഗത്തിലാണ് കളക്ടര്‍ ആദ്യമായി പങ്കെടുത്തത്.

Kerala news11

Top Post Ad

 


Subscribe To WhatsApp