എൻറെ ഇന്ത്യ ,എവിടെ ജോലി? എവിടെ ജനാധിപത്യം? എന്നീ മുദ്രാവാക്യങ്ങളുയർത്തി ഡിവൈഎഫ്ഐ ഫ്രീഡം സ്ട്രീറ്റ് സംഘടിപ്പിക്കുന്നു. സംസ്ഥാന ജാഥയ്ക്ക് മുന്നോടിയായി ഞായറാഴ്ച നാലുമണിക്ക് ഡിവൈഎഫ്ഐ എണ്ണക്കാട്ട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 31 ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് പെരിങ്ങിലിപ്പുറത്തുനിന്നും സൈക്കിൾ റാലി സംഘടിപ്പിക്കുന്നു.തുടർന്ന് ആഗസ്റ്റ് 15ന് നടക്കുന്ന ഫ്രീഡം സ്ട്രീറ്റ് സംസ്ഥാന ജാഥയ്ക്ക് രാവിലെ ചെങ്ങന്നൂരിൽ സ്വീകരണവും നൽകും.





