മാന്നാർ: ഷോപ്പ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയിസ് യൂണിയൻ സിഐടിയു മാന്നാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെറിറ്റ് അവാർഡും അംഗത്വ വിതരണവും നടന്നു.മെറിറ്റ് അവാർഡ് ഉദ്ഘാടനം സജി ചെറിയാൻ എംഎൽഎ നിർവഹിച്ചു.ഏരിയ പ്രസിഡൻറ് കെ വി സുരേഷ് കുമാർ അധ്യക്ഷതവഹിച്ചു.
അംഗത്വവിതരണം യൂണിയൻ ജില്ലാ സെക്രട്ടറി ടി എം ഷെരീഫ് നിർവഹിച്ചു.യൂണിയൻ ജില്ലാ ട്രഷറർ എസ് സുരേഷ്, കെ പി പ്രദീപ്, പിഎൻ സെൽവരാജൻ, മുഹമ്മദ് ,അജിത്ത്, അനക്സ് തോമസ് ,മനോജ് ,സജിമോൻ എന്നിവർ സംസാരിച്ചു.





