ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ ഓഗസ്റ്റ് ഒന്നു മുതൽ മൂന്നുവരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ടും ശക്തമായ മഴസാധ്യതയുള്ളതിനാൽ ജൂലൈ 31ന് മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 മുതൽ 204.6 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.
ജനങ്ങൾ ജാഗ്രത പാലിക്കണം. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണം.അതേസമയം കോട്ടയം ജില്ലയിൽ തെളിഞ്ഞ ആകാശത്തിന് മങ്ങൽ നൽകിക്കൊണ്ട് ശക്തമായ മഴ വിവിധ പ്രദേശങ്ങളിൽ രേഖപ്പെടുത്തി. ജില്ലയുടെ കിഴക്കൻ മേഖലകളിൽ അതി ശക്തമായ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മഴയുടെ ശക്തി നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു.ഇരുമ്പൂന്നിക്കര,കൊപ്പം,തുമരംപാറ ഭാഗത്ത് വനത്തിൽ ഉരുൾപൊട്ടലുണ്ടായതായി സംശയിക്കുന്നു.
രണ്ടു മണിക്കൂർ കൊണ്ട് തീവ്ര മഴ പെയ്തു തീർന്നതോടെ ജനത്തിന് ആശ്വാസമായി.എരുമേലി പ്രദേശത്ത് ഒട്ടേറെ വീടുകളിൽ വെള്ളം കയറി പലയിടത്തും വൻ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചു പത്തോളം വീടുകൾ ഭാഗികമായി തകർന്നു.ശക്തമായ മഴയിൽ തോടുകൾ കരകവിഞ്ഞു.മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു





