കോട്ടയം @ രാത്രി7.30 വരെ

Hot Widget

Type Here to Get Search Results !

കോട്ടയം @ രാത്രി7.30 വരെ

 


ജില്ലയിൽ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തി സമയം വൈകിട്ട് 07:30 വരെ മാത്രം,ശനി-ഞായർ ദിവസങ്ങളിൽ അവശ്യ സേവനങ്ങൾ മാത്രം; ജില്ലാ കളക്ടർ.

കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കൂടുതൽ മേഖലകളിൽ കൂടുതൽ നിയന്ത്രണങ്ങളും അധിക നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ എം അഞ്ജന അറിയിച്ചു. ജില്ലയിൽ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തി സമയം വൈകിട്ട് 07:30 വരെ മാത്രമായിരിക്കും.


ശനി-ഞായർ ദിവസങ്ങളിൽ അവശ്യ സേവനങ്ങൾക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. അവശ്യ സർവ്വീസുകൾക്കും അവശ്യ സേവനങ്ങൾ വിൽക്കുന്ന കടകൾക്കും പ്രവർത്തിക്കാം. വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതിയുള്ളതു വൈകിട്ട് ഏഴര മണി വരെ മാത്രമായിരിക്കും എന്ന് ജില്ലാ കളക്ടർ പറഞ്ഞു.


ശനി-ഞായർ ദിവസങ്ങളിൽ ഹോട്ടലുകളിലും ബേക്കറികളിലും ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കുന്നതല്ല. പാർസൽ സർവീസിനും ഹോം ഡെലിവറിക്കും അനുമതിയുണ്ട്.

Kerala news11

Top Post Ad

 


Subscribe To WhatsApp