news updates: ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതോടെ എണ്ണവില ഉയരും, യുദ്ധം എല്ലാവരെയും പൊള്ളിക്കും

Hot Widget

Type Here to Get Search Results !

news updates: ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതോടെ എണ്ണവില ഉയരും, യുദ്ധം എല്ലാവരെയും പൊള്ളിക്കും

 ഇറാന്‍ ആണവകേന്ദ്രങ്ങളില്‍ യു എസ് ആക്രമണം നടത്തിയതിന് പിന്നാലെ പ്രത്യാക്രമണത്തിന് നീക്കം തുടങ്ങി ഇറാന്‍. യുഎസിന്റെ നാവികസേനാ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്താനും ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാനും ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമൈനിയുടെ ഒരു പ്രധാന ഉപദേഷ്ടാവ് ആഹ്വാനം ചെയ്തതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ ഇത് നമ്മുടെ ഊഴമാണ് എന്ന് പറഞ്ഞുകൊണ്ടുള്ള ഖമൈനിയുടെ ഉപദേഷ്ടാവിന്റെ സന്ദേശം പുറത്തുവന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആദ്യഘട്ടത്തില്‍ തന്നെ ബഹ്‌റൈനില്‍ നിലയുറപ്പിച്ച യുഎസ് നാവിക പടയ്ക്ക് നേരെ മിസൈല്‍ ആക്രമണം ആരംഭിക്കുകയും ഒപ്പം അമേരിക്കന്‍, ബ്രിട്ടണ്‍, ജര്‍മന്‍, ഫ്രഞ്ച് എന്നിവരുടെ കപ്പല്‍ ഗതാഗതം തടയാനായി ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുകയും ചെയ്യണമെന്നാണ് നിര്‍ദേശം.

അന്താരാഷ്ട്ര എണ്ണവ്യാപാരത്തിന്റെ 20 ശതമാനവും നടക്കുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. ഹോര്‍മുസ് അടയ്ക്കുകയാണെങ്കില്‍ എണ്ണ വിപണിയില്‍ അത് കാര്യമായ ആഘാതം സൃഷ്ടിക്കും. പശ്ചിമേഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഭക്ഷ്യവസ്തുക്കളുടെ അടക്കം വിലയെ ഇത് ബാധിക്കും. ഓഹരിവിപണികളിലടക്കം ഇതിന്റെ പ്രത്യാഘാതം വരും ദിവസങ്ങളിലുണ്ടാകും. ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്നതിന് പുറമെ പശ്ചിമേഷ്യയിലെ യു എസ് കേന്ദ്രങ്ങളില്‍ ഇറാന്‍ ആക്രമണം കടുപ്പിക്കുകയാണെങ്കില്‍ അത് മേഖലയിലാകെ അസ്വസ്ഥതകള്‍ സൃഷ്ടിക്കും.

Top Post Ad

 


Subscribe To WhatsApp