നടി വിൻസിയുടെ പരാതിക്ക് പിന്നാലെ കൊച്ചി സിറ്റി പോലീസ് സംഘം ഹോട്ടലിൽ പരിശോധനയ്ക്കെത്തി.314 ആം നമ്പർ റൂമിലായിരുന്നു ഷൈൻ ടോം ചാക്കോ. റൂമിന്റെ വാതിൽ തുറന്നപ്പോൾ മുന്നിൽ പോലീസിനെ കണ്ടയുടനെ ഷൈൻ ജനാല വഴി രണ്ടാം നിലയിലെ ഷീറ്റിന് മുകളിലേക്ക് ചാടി.
ചാട്ടത്തിന്റെ ആഘാതത്തിൽ ഷീറ്റ് പൊട്ടി. പിന്നാലെ അവിടെനിന്ന് നീന്തൽ കുളത്തിന് സമീപം എത്തിയ ഷൈൻ പടിക്കെട്ടുകളിലൂടെ ഓടിയിറങ്ങി. ഹോട്ടലിന് പുറത്തെത്തിയ ഷൈൻ അതുവഴി വന്ന ഇരുചക്ര വാഹനത്തിന് കൈകാണിച്ച് അതിൽ കയറി രക്ഷപ്പെടുകയായിരുന്നു.