news update:15 വർഷം കൊണ്ട് ഇന്ത്യന്‍ കുടുംബങ്ങള്‍ വാങ്ങിക്കൂട്ടിയത് 12000 ടണ്‍ സ്വര്‍ണം.

Hot Widget

Type Here to Get Search Results !

news update:15 വർഷം കൊണ്ട് ഇന്ത്യന്‍ കുടുംബങ്ങള്‍ വാങ്ങിക്കൂട്ടിയത് 12000 ടണ്‍ സ്വര്‍ണം.

 2010മുതല്‍ 2024 വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ കുടുംബങ്ങള്‍ വാങ്ങിക്കൂട്ടിയത് 12000 ടണ്‍ സ്വര്‍ണം. ഇതില്‍ 8700 ടണ്ണും സ്വര്‍ണ്ണാഭരണങ്ങള്‍ തന്നെയാണ്.ഇത്രയധികം സ്വര്‍ണം ഇന്ത്യന്‍ കുടുംബങ്ങള്‍ പ്രത്യേകിച്ചും ദക്ഷിണേന്ത്യക്കാര്‍ ആണ്  വാങ്ങിക്കൂട്ടിയത്.

 ഗോള്‍ഡ് കൗണ്‍സില്‍ കഴിഞ്ഞവര്‍ഷം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരമുള്ള കണക്കാണിത്.സ്വര്‍ണ്ണവില റെക്കോര്‍ഡ് മറികടക്കുമ്പോള്‍ നേരത്തേ സ്വര്‍ണം വാങ്ങിക്കൂട്ടിയവര്‍ക്ക് ബമ്പര്‍ അടിച്ചിരിക്കുകയാണ്. ഓരോ വര്‍ഷത്തെയും ശരാശരി കണക്കെടുക്കുമ്പോള്‍ ഇത്രയും സ്വര്‍ണം വാങ്ങാന്‍ എടുത്ത ചെലവ് 50 ലക്ഷം കോടി രൂപ വരും.



 എന്നാല്‍ ഇപ്പോഴത്തെ മൂല്യം 110 ലക്ഷം കോടി രൂപയാണ്. ഇതോടെ ഇന്ത്യന്‍ കുടുംബങ്ങളുടെ മൊത്തലാഭം 60 ലക്ഷം കോടി രൂപയാണ്. അതേസമയം ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളില്‍ മൊത്തം 5000ത്തോളം ടണ്‍ സ്വര്‍ണ്ണശേഖരമുണ്ടെന്നാണ് കണക്കാക്കുന്നത്.സ്വര്‍ണം റെക്കോഡ് വിലയില്‍ എത്തിയതിന് പിന്നാലെ താഴേക്ക് പോകുന്ന കാഴ്ചയാണ്.

 അക്ഷയതൃതീയ പടിവാതിലില്‍ എത്തിനില്‍ക്കേ സ്വര്‍ണാഭരണ പ്രിയര്‍ക്കും വിവാഹം ഉള്‍പ്പെടെയുള്ള അനിവാര്യ ആവശ്യങ്ങള്‍ക്കായി വലിയ അളവില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കും ആശ്വാസം സമ്മാനിച്ച് വിലയില്‍ ഇന്നു മികച്ച ഇടിവ്. ഗ്രാമിന് 65 രൂപ കുറഞ്ഞ് വില 8,940 രൂപയും പവന് 520 രൂപ താഴ്ന്ന് 71,520 രൂപയുമായി.



Kerala news11

Top Post Ad

 


Subscribe To WhatsApp