kerala news update: മകന്‍ അമ്മയെ കോടാലി കൊണ്ട് ആക്രമിച്ചു. മകനെയും മരുമകളെ യും പോലീസ് കസ്റ്റഡിയിലെടുത്തു
23 ഏപ്രിൽ
ഇടുക്കി കട്ടപ്പനയിൽ മകന്‍റെ ആക്രമണത്തിൽ അമ്മക്ക് പരിക്ക്. കുന്തളംപാറ സ്വദേശി കമലമ്മക്കാണ് പരിക്കേറ്റത്. കോടാലി കൊണ്ടായിരുന്നു ആക്രമണം. കോടാലി കൊണ്ട് കയ്യും കാലും തല്ലിയൊടിച്ചു. മകൻ പ്രസാദിനെയും മരുമകൾ രജനിയെയും പൊലിസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നങ്ങളാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. പൊലീസെത്തി കമലമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala news11