news update pathanamthitta: മാരാമണ്‍ കണ്‍വെന്‍ഷനായി പമ്പാതീരം ഒരുങ്ങി

Hot Widget

Type Here to Get Search Results !

news update pathanamthitta: മാരാമണ്‍ കണ്‍വെന്‍ഷനായി പമ്പാതീരം ഒരുങ്ങി

 മാരാമൺ കൺവൻഷൻ നാളെ മുതൽ 18 വരെ.129-ാമത് മാരാമണ്‍ കണ്‍വെന്‍ഷനായി പമ്പാതീരം ഒരുങ്ങി. നാളെ മുതല്‍ 18 വരെയാണ് കണ്‍വെന്‍ഷന്‍. മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ ‌ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഒരു ലക്ഷം പേര്‍ക്കിരിക്കാവുന്ന പന്തലാണ് ഒരുക്കിയിട്ടുള്ളത്. കണ്‍വന്‍ഷന്‍ നഗറിലേക്കുള്ള പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. 

 Apple Vision Pro drops tech:ഡിജിറ്റല്‍ സ്‌പെയ്‌സിലേക്ക് ചുരുങ്ങുന്നു; പുതിയ ലോകം ഇങ്ങനെയാകുമെന്ന് സോഷ്യൽ മീഡിയ
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാളെ ഉച്ചയ്ക്ക് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രപ്പോലീത്താ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രപ്പോലീത്താ അധ്യക്ഷത വഹിക്കും. അടുത്ത ഞായറാഴ്ചയാണ് കണ്‍വന്‍ഷന്‍ സമാപനം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് കുടുംബവേദി യോഗങ്ങളും ബുധനാഴ്ച ലഹരിക്കെതിരായ യോഗവും വ്യാഴം മുതല്‍ ശനി വരെ യുവവേദി യോഗങ്ങളും നടക്കും. യുവവേദി യോഗത്തില്‍ ശശി തരൂര്‍ എം.പി പങ്കെടുത്ത് സംസാരിക്കും.

Top Post Ad

 


Subscribe To WhatsApp