നിലമ്പൂർ നാടുകാണി ചുരത്തിൽ കനത്ത മഴയും മണ്ണിടിച്ചിലും കാരണം അന്തർ സംസ്ഥാന പാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. ലോറിക്കും. കാറിനും മുകളിൽ മരം വീണു എങ്കിലും ആർക്കും പരിക്കേറ്റില്ല. ലോറി ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴക്ക് ആണ്.കാറിൽ ഉണ്ടായിരുന്ന ഗൂഡല്ലൂർ സ്വദേശികളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
രാവിലെ 9.15 'ഓടെയാണ് സംഭവം. വഴിക്കടവ് പോലീസ് സ് റ്റേഷനിലെ എ.എസ്.ഐ മനോജ് കുമാർ കണ്ടം തൊടിയുടെ നേതൃത്വത്തിൽ പോലീസും ട്രോമ കെയർ വളണ്ടിയർമാരും വനപാലകരും, ചേർന്ന് ഏകദേശം ഒരു മണിക്കൂറോളം നടത്തിയ ശ്രമത്തിന്റെ ഫലമായി മരങ്ങൾ വെട്ടി നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.





