നെടുംകുന്നം: തെരുവുനായയെ ഇടിക്കാതെ വെട്ടിച്ചുമാറ്റിയ കാർ നിയന്ത്രണം വിട്ടു വൈദ്യുതപോസ്റ്റ് ഇടിച്ചു തകർത്തശേഷം ഓടയിലേക്കു മറിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 12.45 ന് കറുകച്ചാൽ-മണിമല റോഡിൽ മഠത്തുംപടിയിലായിരുന്നു അപകടം.കറുകച്ചാലിൽനിന്നും നെടുംകുന്നം ഭാഗത്തേക്കു പോയ നെടുംകുന്നം എള്ളുകാലായിൽ പ്രിൻസ് ജേക്കബ് (36) ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ പ്രിൻസിനെ നാട്ടുകാർ ചേർന്ന് കറുകച്ചാലിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്ഇബി അധികൃതരെത്തി പോസ്റ്റ് മാറ്റിയ ശേഷമാണ് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചത്.
Re-established electrical connection.: തെരുവുനായയെ ഇടിക്കാതെ വെട്ടിച്ചുമാറ്റിയ കാർ നിയന്ത്രണം വിട്ടു വൈദ്യുതപോസ്റ്റ് ഇടിച്ചു മറിഞ്ഞു
20 ജൂൺ
Kerala news11





