വാകത്താനം സ്വദേശി കുവൈറ്റിൽ നിര്യാതനായി.ഞാലിയാകുഴി സെന്റ് ജോർജ് ഹാർഡ് വെയേഴ്സ് ഉടമ പിഎൻ ബേബിയുടെ മകൻ ജോസഫ് പുതുമന ബേബി (ജോസി -53) യാണ് ഹൃദയാഘാതം മൂലം കുവൈറ്റിൽ മരണപ്പെട്ടത് . സെന്റ് ജോർജ് വലിയപള്ളി കുവൈറ്റ് ഇടവകാംഗമാണ്.
ഭാര്യ സൂസി ജോസഫ്,മക്കൾ - ഏബിൾ ജോസഫ്, റബേക്ക ജോസഫ്.ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.മൃതദേഹം നാട്ടിൽ കൊണ്ടു പോകുവാനുള്ള നടപടികളാരംഭിച്ചു.






