നടന്‍ ആസിഫ് അലിയുടെ അടുത്ത സുഹൃത്താണ് നടി രജീഷ വിജയന്‍. രജിഷയുടെ മിക്ക ചിത്രങ്ങളും ആസിഫ് അലിക്കൊപ്പം ഉള്ളതായിരുന്നു.ആദ്യ ചിത്രത്തില്‍ നിന്നും ഇപ്പോള്‍ അവസാന ചിത്രത്തില്‍ നില്‍ക്കുമ്ബോള്‍ എല്ലാം ശരിയാകും വരയില്‍ നായകന്‍ ആസിഫ് അലി തന്നെ. ഇരുവരും ഉള്ള ഇന്റര്‍വ്യൂകള്‍ വരെ സമൂഹ മാധ്യമങ്ങളില്‍ ഇടം പിടിക്കാറുണ്ട്. ഇപ്പോള്‍ രജിഷയെക്കുറിച്ചുള്ള രഹസ്യ വിവരം പുറത്തു വിട്ടിരിക്കുകയാണ് ആസിഫ്.
ഒരു സ്വാകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. അഭിമുഖത്തില്‍ സംസാരിക്കവെ തന്നെയാണ് രജീഷ വിജയന്റെ വിവാഹത്തെക്കുറിച്ചുള്ള കാര്യം വെളിപ്പെടുത്തിയത്. പ്രണയം ഉണ്ടെന്ന് സമ്മതിച്ചെങ്കിലും അത് ആരാണെന്നും എന്താണെന്നും രജീഷ പറഞ്ഞിട്ടില്ല.
ഒരു ശുഭ വാര്‍ത്ത ഉടന്‍ പ്രതീഷിക്കാം എന്ന് പറഞ്ഞാണ് ആസിഫ് അലി നിര്‍ത്തുന്നത്. വളരെ നേരുത്തെ വിവാഹം ചെയ്തതിനാല്‍ ആസിഫ് അലിക്ക് പ്രണയം ഒന്നും ഇല്ലായിരുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ 27 വയസില്‍ ആണ് വിവാഹം കഴിക്കുന്നത്. അതിമുന്‍പും എനിക്ക് ജീവിതം ഉണ്ടായിരുന്നു എന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.
സിനിമയില്‍ രജീഷ ഗര്‍ഭിണി ആയിട്ട് അഭിനയിക്കുബോള്‍ ജീവിതത്തില്‍ തന്നെ ഏറ്റവും അടുത്ത് കണ്ട ഭാര്യ സമയം ആണെന്നും. ഗര്‍ഭിണികള്‍ എങ്ങനെ ആണ് പെരുമാറുന്നത് എല്ലാം സമയം കണ്ട് പഠിച്ചത് കൊണ്ട് രജിഷക്ക് പറഞ്ഞ് കൊടുത്തിട്ടുണ്ടെന്നും ആസിഫ് പറയുന്നു. ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ 'അമ്മ അനിയനെ ഗര്‍ഭിണി ആയിരുന്നു. അപ്പോള്‍ അമ്മക്ക് വല്ലാത്ത ശര്‍ദിയും ഷീണവും.അത് അത് കണ്ടപ്പോള്‍ ഗര്‍ഭിണി ആയാല്‍ എന്താകും അവസ്ഥ എന്ന് ചിന്തിച്ച് നോക്കിയിട്ടുണ്ട് എന്നും ആസിഫ് പറയുന്നു.





